വയനാട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും മാര്‍ച്ച് 31 മുതല്‍ സമ്പൂര്‍ണ്ണ മാലിന്യ സംസ്കരണ സംവിധാനമൊരുക്കണം: കളക്ടര്‍ ഡി.ആര് മേഘശ്രീ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും മാര്‍ച്ച് 31 മുതല്‍ സമ്പൂര്‍ണ മാലിന്യ സംസ്കരണ സംവിധാനമെരുക്കണമെന്നും സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പ് മേലധികാരികള്‍ മേല്‍നോട്ടം വഹിക്കണമെന്നും കളക്ടര്‍ ഡി. ആര്. മേഘശ്രീ. കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ശുചിത്വ മിഷന് സംഘടിപ്പിച്ച വകുപ്പ്തല ഉദ്യോ?ഗസ്ഥരുടെ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. വയനാട് ജില്ലയിലെ 400 ഓളം വരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ച് 31 മുതല്‍ ജൈവ , അജൈവ, ഇലക്ട്രോണിക്, സാനിറ്ററി, ബയോ മെഡിക്കല്‍, ആപ്തകരമായ മാലിന്യങ്ങള്‍, ഗ്രേ വാട്ടര്‍ / ബ്ലാക്ക് വാട്ടര്‍ എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. ഇതിനായി ശുചിത്വമിഷന് നല്‍കിയിരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ഇ- ഓഫീസും സ്മാര്‍ട്ട് സൗകര്യങ്ങളും വന്നതോടെ ഇ-മാലിന്യങ്ങള്‍ വര്‍ദ്ധിച്ചു. എന്നാല്‍ അവ സംസ്കരിക്കുന്നതിനുള്ള സംവിധാനം അപര്യാപ്തമാണ്. വീടും പരിസരവും ജോലി സ്ഥലവും വൃത്തിയായി സൂക്ഷിക്കുമ്പോള്‍ തന്നെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ മികച്ച മുന്നേറ്റം കൈവരിക്കാനാകുമെന്നും മാലിന്യ നിര്‍മ്മാര്‍ജ്ജനം ജീവിത രീതിയുടെ
ഭാ?ഗമാക്കി മാറ്റണമെന്നും അത് ഭാവി തലമുറയ്ക്കു വേണ്ടിയുള്ള കരുതലാണെന്നും കളക്ടര്‍ പറഞ്ഞു. ശുചിത്വമിഷന് പ്രോഗ്രാം ഓഫീസര്‍ അനൂപ് കെ, അസിസ്റ്റന്റ കോ ഓര്‍ഡിനേറ്റര്‍ നിധികൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍