കടുവക്കുട്ടിയെ ചത്തനിലയില്‍ കണ്ടെത്തി

വണ്ടിക്കടവ്: വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള ചേലപ്പാറ ഭാഗത്ത് കടുവക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി.
ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെ വനപാലകരുടെ പട്രോളിങ്ങിനിടെയാണ് ഏകദേശം രണ്ട് വയസ്സില്‍ താഴെ പ്രായം തോന്നിക്കുന്ന ഒരു ആണ് കടുവക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് വൈല്‍ഡ് ലൈഫ് വാര്ഡന് അറിയിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍