കുഴല്‍പ്പണം: പ്രതികളെ അറസ്റ്റ് ചെയ്തു ;കൂടുതല്‍ കണ്ണികളുണ്ടോയെന്ന് സംശയം; അന്വേഷണം ഊര്‍ജ്ജിതമാക്കും

കര്‍ണ്ണാടകയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ നിന്നും 60 ലക്ഷത്തോളം കുഴല്‍പ്പണം പിടികൂടിയസംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്തു. കൊടുവള്ളി വട്ടോളി കച്ചേരി കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ്(51), കൊടുവള്ളി നരിക്കുനി തൊണ്ടിപറമ്പത്ത്മുഹമ്മദ് ഷാഹിദ്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവര്‍ സഞ്ചരിച്ച കെ.എ 53 എംഎ 9243 എടിയോസ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരെയുംനാളെ കോടതിയില്‍ ഹാജരാക്കും. 59 ലക്ഷത്തി 91 ആയിരം രൂപയാണ് ഇന്ന് വൈകുന്നേരം ബത്തേരി മുത്തങ്ങ തകരപ്പാടിയില്‍ വാഹന പരിശോധനക്കിടെ പോലീസ് പിടികൂടിയത് . കൊടുവള്ളിയിലേക്ക് കൊണ്ടു പോകുന്ന പണമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍ സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുത്തങ്ങ എക്‌സൈസ് അധികൃതരും രേഖകളില്ലാതെ കടത്തിയ 20 ലക്ഷത്തോളം രൂപയുമായി മീനങ്ങാടി സ്വദേശികളായ രണ്ട് പേരെ പിടികൂടിയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍