തെരുവോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്കി
ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി തെരുവോര കച്ചവടക്കരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുബത്തേരി നഗരസഭാ പരിധിയില്‍ തെരുവോരത്ത് കച്ചവടം ചെയ്യുന്നവരുടെ സര്‍വ്വേ നടത്തുകയും അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 11 കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ വിതരണം ചെയ്യുകയും ചെയ്തു. തിരിച്ചറിയില്‍ രേഖയുടെ വിതരണം സുബത്തേരി നഗരസഭാ അദ്ധ്യക്ഷന്‍ സി.കെ സഹദേവന് ഉത്ഘാടനം ചെയ്തു.നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമതി പി.കെ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലമിഷന്‍ കോഡിനേറ്റര്‍ സാജിത പി മുഖ്യ അതിധിയായിരുന്നു, ഡെപ്യൂട്ടി ചെയര്‍ പേര്‍സണ്‍ ജിഷ ഷാജി, വികസന കാര്യ സ്റ്റാന്റ്റിങ്ങ് കമ്മിറ്റി ചെയര്മാന് ടി.എല്‍ സാബു തുടങ്ങിയവര്‍ അശംസകളര്‍പ്പിച്ച് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍