മുത്തങ്ങയില്‍ 60 ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി;കൊടുവള്ളി സ്വദേശികളായ രണ്ടു പേര് കസ്റ്റഡിയില്‍
മൈസൂരില്‍ നിന്നും കോഴിക്കോടേക്ക് കാറില്‍ കടത്തുകയായിരുന്ന 59.91,000 രൂപയാണ് ബത്തേരി പോലീസ് പിടികൂടിയത്.പണം കടത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് (51),ഷാഹിദ് (28) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് വൈകുന്നേരം 5 മണിയോടെ മുത്തങ്ങ തകരപ്പാടിയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്.കാറിനുള്ളില്‍ പ്രത്യേകം തയ്യാറിക്കിയ അറകള്‍ക്കുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്.ബത്തേരി എസ്.ഐ അജീഷ്.കെ,അഡീഷ്ണല്‍ എസ്.ഐ മുരളി,സി.പി.ഒ മാരായ ദിലീപ് കുമാര്‍,സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍