കേരളപ്പിറവി ആഘോഷിച്ചു
കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് കാക്കവയല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ പ്ലസ്വണ്,പ്ലസ്ടു ഹ്യുമാനിറ്റീസ് സോഷ്യല്‍വര്‍ക്ക് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി.മരുപ്പച്ച എന്ന പേരില്‍ പുറത്തിറക്കിയ ജൈവ കയ്യെഴുത്ത് മാസികയും പ്രകാശനം ചെയ്തു.പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കിയ തെരുവുനാടകവും അവതരിപ്പിച്ചു.സ്ക്കൂള് പ്രിന്‍സിപ്പാള്‍ പ്രസന്ന പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ എക്സിക്യൂട്ടീവ് വിശ്വനാഥന് അദ്ധ്യക്ഷതവഹിച്ചു.എന്‍.എസ്.എസ് കോഡിനേറ്റര്‍ സാബു,സോഷ്യവര്ക്ക് അധ്യാപകന് പ്രദീഷ്,അധ്യാപകരായ റീന,ആതിര എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍