ദഅ് വത്തിന് ഒരു കൈത്താങ്ങ്
പനമരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദഅ് വത്തിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ പനമരം റൈഞ്ച് തല കണ്വെന്ഷന് പനമരം മന്‍സൂര്‍ ഇസ്ലാം മദ്രസയില്‍ നടന്നു.ഇബ്രാഹിം മാസ്റ്റര്‍ കൂളിവയല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കെ.മൊയ്തു മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.അഷ്റഫ് ഫൈസി പനമരം മുഖ്യപ്രഭാഷണം നടത്തി.മജീദ് ദാരിമി സ്വാഗതവും ഉമര്‍ കൂളിവയല്‍ നന്ദിയും പറഞ്ഞു.മഹല്ലുകള്‍ക്കുള്ള കിറ്റ് വിതരണം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വയനാട് ജില്ല സെക്രട്ടറി അഷ്റഫ് ഫൈസി പനമരം കെ.സി അബ്ദുല്ല ഹാജിക്ക് നല്കി നിര്‍വ്വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍