വിജയികളെ അനുമോദിച്ചു.
കേരള സംസ്ഥാന സിവില്‍ സര്‍വ്വീസ് കായികമേളയില്‍ ശരീര സൗന്ദര്യ മത്സരത്തില്‍ ഒന്നാം സ്ഥാനവും സ്വര്‍ണ്ണ മെഡലും നേടിയ കോടതി ജീവനക്കാരനായ കെ.സി ഷിബുവിനെയും, ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനവും വെള്ളിമെഡലും നേടിയ വയനാട് ജില്ലാ ടീം അംഗവും കോടതി ജീവനക്കാരനുമായ ടി.കെ മനോഹരനെയുും സുല്‍ത്താന്‍ ബത്തേരി കോടതി സമുച്ചയത്തില്‍ വെച്ച് അനുമോദിച്ചു. പ്രസ്തുത യോഗത്തില്‍ സബ് ജഡ്ജ് കെ പി സുനിത അദ്ധ്യക്ഷത വഹിക്കുകയും വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. യോഗത്തില്‍ മുന്‍സിഫ് മജിസ്ട്രേറ്റ് ദിലീപ് എം ആര് , ശിരസ്തദാര്‍ കൃഷ്ണന് സി കെ , അഡിഷണല്‍ ഗവര്‍മെന്റ് പ്ലീഡര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ , സൂപ്രണ്ട് മാരായ റസാഖ്, മജീദ്,സഫ്റുള്ള എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍