രേഖകളില്ലാതെ കടത്തിയ 20 ലക്ഷത്തോളം രൂപ പിടികൂടി; രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി
മതിയായ രേഖകളില്ലാതെ മൈസൂരില്‍ നിന്നും കെഎല്‍ 12 ജി 7921 പിക് അപ്പ് വാനില്‍ കടത്തുകയായിരുന്ന 19,90,000 രൂപയാണ് മുത്തങ്ങ ചെക് പോസ്റ്റില്‍വെച്ച് എക്സൈസ് പിടികൂടിയത്. പണം കടത്തിയതുമായി ബന്ധപ്പെട്ട് മീനങ്ങാടി സ്വദേശികളായ വര്‍ഗ്ഗീസ്, ഗിരീഷ്കുമാര്‍ എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അടക്ക കച്ചവടവുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് പ്രതികള്‍ എക്സൈസിനോട് വെളിപ്പെടുത്തിയത്.എക്സൈസ് ഇന്റലിജന്റ്സ് ഇന്‍സ്പെക്ടര്‍ എജെ ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ എംകെ ഗോപി,എജെ സന്തോഷ് തുടങ്ങിയരുടെ നേതൃത്വത്തില്‍ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ് ഇന്‍സ്പെക്ടര്‍ മഹേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ശശികുമാര്‍, സിഇഓ മാരായ അനൂപ്, സുധീഷ് എന്നിവരാണ് പണം പിടികൂടിയത്. പ്രതികളെ പിന്നീട് പോലീസിന് കൈമാറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍