ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ ഗുണ്ടാസംഘത്തെ ഒപ്പം കൊണ്ട് നടക്കുന്നു: ഡിവൈഎഫ്‌ഐ

കല്‍പ്പറ്റ: മുന്‍ ഡിസിസി ട്രെഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തിന് ഉത്തരവാദിയായ ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ രാജി വെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ ഏറ്റെടുത്തതിന്റെ ഭാഗമായി ഇന്ന് ചുള്ളിയോട് വെച്ച് നടന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എം.എല്‍.എ ക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ റോഡരികില്‍ നിന്ന് കൊണ്ട് സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച പ്രവര്‍ത്തകര്‍ക്കെതിരെ എംഎല്‍എ കടന്ന് പോയതിനു ശേഷം എം എല്‍ എ യുടെ വാഹനത്തിലുണ്ടായിരുന്ന ഒരു സംഘമാളുകള്‍ കടന്നാക്രമിച്ചതായി ഡിവൈഎഫ്‌ഐ ആരോപിച്ചു. വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന അക്രമി സംഘം തങ്ങളുടെ പ്രവര്‍ത്തകരായ ബേസില്‍ പുന്നശ്ശേരി, അഖില്‍ എ.വി എന്നിവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായും ഡിവൈഎഫ്‌ഐ പ്രസ്താവിച്ചു.
ഗുണ്ടാ സംഘത്തെ ഒപ്പം കൊണ്ട് നടക്കുന്ന ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ നടപടി പ്രതിഷേധാര്‍ഹമാണ്. കൊലപാതകത്തിന് നേതൃത്വം കൊടുത്ത എം എല്‍ എ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പ്രതിഷേധ സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതില്‍ അതിശയോക്തിയില്ലെന്നും ജനാധിപത്യമര്യാദകള്‍ ലംഘിച്ചുകൊണ്ടുള്ള നിലപാട് തുടരാനാണ് തീരുമാനമെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
എന്‍.എം വിജയന്റെയും മകന്റെയും മരണം യഥാര്‍ത്ഥത്തില്‍ സംഘടനാകൊലപാതകമാണ്. ഈ കൊലപാതകത്തിന് നേതൃത്വം കൊടുത്തത് മുന്‍ ഡിസിസി പ്രസിഡന്റും ബത്തേരി നിയോജകമണ്ഡലം എം.എല്‍.എ യുമായ ഐ സി ബാലകൃഷ്ണനാണ്.
ജനാധിപത്യ സമൂഹത്തില്‍ ഇത്തരം ദീനകൃത്യത്തിന് നേതൃത്വം കൊടുത്തൊരാള്‍ ജനപ്രതിനിധിയായിരിക്കുന്നത് അപലപനീയമാണ്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ യുടെ രാജി അവശ്യപെട്ട് കൊണ്ട് പ്രക്ഷോഭം ആരംഭിക്കുന്നതെന്നും സംഘടന വ്യക്തമാക്കി. പൊതു പരിപാടികളില്‍ എം.എല്‍.എ ക്ക് എതിരെ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തിലൊന്നും പൊതുപരിപാടികളില്‍ പങ്കെടുക്കാതെ ഒളിച്ചോടാനാണ് എം.എല്‍.എ തയ്യാറായത്. ഇപ്പോള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഗുണ്ടാ സംഘത്തെ ഒപ്പം കൊണ്ട് നടക്കുകയാണെന്നും നേതൃത്വം പ്രസ്താവിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍