ഫയല്‍ അദാലത്ത്
ജില്ലാ നഗരഗ്രാമാസൂത്രണ കാര്യാലയത്തില്‍ നവംബര്‍ 15ന് രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്വത്തില്‍ ഫയല്‍ അദാലത്ത് നടത്തും. ജില്ലാ നഗരഗ്രാമാസൂത്രണ കാര്യാലയത്തില്‍ മുന്‍കാലങ്ങളില്‍ സമര്‍പ്പിച്ച് തീര്‍പ്പാക്കാതെയുള്ള ഫയലുകള്‍ സംബന്ധിച്ച പരാതികള്‍ നവംബര്‍ 4ന് വൈകുന്നേരം 5നകം ജില്ലാ നഗരാസൂത്രകന് സമര്‍പ്പിക്കണം. അപേക്ഷയില്‍ വിഷയം പൂര്‍ണ്ണമായും രേഖപ്പെടുത്തണം. ഫയല്‍ നമ്പര്‍, മറ്റ് രേഖകളുടെ പകര്‍പ്പ് എന്നിവ ലഭ്യമാക്കണം. അപേക്ഷകള്‍ tpwayanad@yahoo.comþÂ ഇ.മെയിലായോ, ജില്ലാ നഗരഗ്രാമാസൂത്രണ കാര്യാലയം, തേര്‍ഡ് ഫ്‌ളോര്‍, ജില്ലാ ആസൂത്രണ ഭവന്‍, സിവില്‍ സ്റ്റേഷന്‍ കല്‍പ്പറ്റ എന്ന വിലാസത്തില്‍ തപാലിലോ അയക്കാം. ഫോണ്‍ 04936 203202.