വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പുല്‍പ്പള്ളിയിലെ ഓട്ടോ ഡ്രൈവറായ മാരപ്പന്മൂല പോക്കിരിമുക്ക് രാജീവ്നഗര്‍ കോളനി സൂര്യന് (26) നെയാണ് പുല്‍പ്പള്ളി സി.ഐ കെ.എം സുലൈമാനും സംഘവും അറസ്റ്റ് ചെയ്തത്. പതിനാലുവയസുകാരനായ വിദ്യാര്‍ത്ഥിയെ 2017 ജനുവരി മുതല്‍ ഇയാള്‍ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. തുടര്‍ന്ന പുല്‍പ്പള്ള പോലീസ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ്സെടുക്കുകയായിരുന്നു. പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ കല്‍പ്പറ്റ പോക്സോ കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍