കമ്മന ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം: തിരുനാളിന് കൊടിയേറി

കമ്മന ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും ഉപമധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് റവ. ഫാദര്‍ കുര്യന്‍ വാഴയില്‍ (വികാരി) കൊടിയേറ്റി.
ഇന്ന് വൈകുന്നേരം 4 30ന് അഭിവന്ദ്യ അലക്‌സ് താരാമംഗലം പിതാവിന് ( മാനന്തവാടി രൂപത സഹായ മെത്രാന്‍ ) സ്വീകരണവും തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുനാള്‍ ഗാന പൂജയും വചന സന്ദേശവും ഉണ്ടായിരിക്കും. അലങ്കരിച്ച ഡിജിറ്റല്‍ രഥത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിച്ച് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം കമ്മന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കപ്പേളയിലേക്ക് ഉണ്ടായിരിക്കും. തുടര്‍ന്ന് ദേവാലയങ്കണത്തില്‍ ആകാശ വിസ്മയവും വാദ്യ മേളങ്ങളുടെ പ്രകടനവും ഉണ്ടായിരിക്കും.
ഞായറാഴ്ച (26-01-25 ന് ) രാവിലെ 10. 30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും വചന സന്ദേശവും പന്തിപ്പൊയില്‍ വികാരി റവ. ഫാദര്‍ ജെയ്‌സ് ചെട്ട്യാശ്ശേരിയുടെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന് കമ്മന കുരിശിങ്കലേക്ക് പ്രദക്ഷിണവും ശേഷം നേര്‍ച്ച ഭക്ഷണവും ഉണ്ടായിരിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍