തിരുനാളിന് കൊടിയേറി
മുതിരേരി ചെറുപുഷ്പ ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്നലെ വൈകീട്ട് ഇടവക വികാരി റവ.ഫാദര്‍ സ്റ്റീഫന്‍ കോട്ടയ്ക്കല്‍
കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, നൊവേനയും സെമിത്തേരി സന്ദര്‍ശനവുമുണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് കണിയാരം കത്തീഡ്രല്‍ വികാരി റവ.ഫാദര്‍ സോണി വാഴക്കാട്ട് കാര്‍മികനായി. ഇന്ന് വൈകീട്ട് നാലരക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും വചനപ്രഘോഷണവും നടക്കും. റവ.ഫാ. ജെയ്‌സണ്‍ കാഞ്ഞിരംപാറയില്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ലൂര്‍ദ് നഗറിലേക്ക് തിരുനാള്‍ പ്രദക്ഷിണം നടക്കും. റവ.ഫാ. ജോര്‍ജ് നെല്ലിവേലില്‍ സന്ദേശം നല്‍കും. 12ന് ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടു കുര്‍ബാനയും സന്ദേശവും മംഗലാപുരം സെന്റ് അല്‍ഫോന്‍സ ഫൊറോന ചര്‍ച്ച് വികാരി റവ.ഫാ. അഗസ്റ്റിന്‍ പൊട്ടംകുളങ്ങരയും നല്‍കും. തുടര്‍ന്ന് വിയാനി നഗറിലേക്ക് പ്രദക്ഷിണവും, പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം ദേവാലയത്തിലും നടക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍