എ പി പാച്ചര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു
മാനന്തവാടി :
സാംസ്‌കാരിക രാഷ്ട്രീയ, ഗ്രന്ഥശാല പ്രവര്‍ത്തകനായിരുന്ന എ പി പാച്ചറുടെ സ്മരണാര്‍ഥം കോഴിക്കോട് ചിലങ്കം കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ എ പി പാച്ചര്‍ പുരസ്‌കാരം ജേതാവിന് കൈമാറി. പത്മശ്രീ ചെറുവയല്‍ രാമനില്‍ നിന്നും തിരുവനന്തപുരം ഗവ. വനിതാകോളേജിലെ മലയാളവിഭാഗം അസി. പ്രൊഫസര്‍ എ ജൂലി പുരസ്‌കാരം ഏറ്റുവാങ്ങി. ഭൂമിയുടെ വിത്താണ് മനുഷ്യരെന്നും അതുകൊണ്ട് മണ്ണിനെയും പ്രകൃതിയേയും സ്‌നേഹിക്കുകയും പരസ്പരം പ്രകൃതിയോടിണങ്ങി ജീവിക്കണമെന്നും പുരസ്‌കാരം സമര്‍പ്പിച്ച് കൊണ്ട് ചെറുവയല്‍ രാമന്‍ പറഞ്ഞു. അടിമത്ത വ്യവസ്ഥയും വിമോചനത്തിന്റെ രാഷ്ട്രീയവും തിരഞ്ഞെടുത്ത ആത്മകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധത്തിനാണ് പുരസ്‌കാരം. 15,000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം .
കമ്മനയിലെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ ചിലങ്കം കള്‍ച്ചറല്‍ ഫോറം ഡയറക്ടര്‍ സയന്‍സണ്‍ പുന്നശ്ശേരി അധ്യക്ഷനായി. കെഎംസിടി ടിടിഐ പ്രിന്‍സിപ്പല്‍ സി രാജന്‍, ഡോ. വി ജയരാജ്,
പി രജീഷ്‌കുമാര്‍, പുനത്തില്‍ ഹുസൈന്‍, ഐ വി സജിത്ത്, പി പെരവക്കുട്ടി, വിജയന്‍ മുണ്ടോളി, പി രാഘവന്‍, വൈഷ്ണവി തുടങ്ങിയവര്‍ സംസാരിച്ചു. രമേശന്‍ കല്ലേരി സ്വാഗതവും അശ്വതി കാരക്കുന്ന് നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍