സര്‍വജന സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍ വിളംബര ജാഥ നടത്തി
സുല്‍ത്താന്‍ബത്തേരി : സുല്‍ത്താന്‍ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം. ജനുവരി പത്താം തീയതി നടക്കുന്ന, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 75 ആം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന വിളംബര ജാഥയാണ് സുല്‍ത്താന്‍ ബത്തേരിയെ ഇളക്കി മറിച്ചത്. സൈക്കിള്‍ റാലി, വിവിധയിനം പ്ലോട്ടുകള്‍, ലേസിയം, കൈകൊട്ടിക്കളി, കഥകളി, തെയ്യം, ശിങ്കാരിമേളം, തൈക്കോണ്ടോ, തുടിതാളം, എന്‍ സി സി, എസ് പി സി, ലിറ്റില്‍ കൈറ്റ്‌സ്, സ്‌കൂള്‍ ഫുട്‌ബോള്‍ ടീം എന്നിവയുടെ അകമ്പടിയോടെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അണിനിരന്ന വര്‍ണ്ണാഭമായ വിളംബര ജാഥയാണ് സുല്‍ത്താന്‍ബത്തേരിയെ പ്രകമ്പനം കൊള്ളിച്ചത്. സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശ്രീ ടി കെ രമേശ് ഫ്‌ലാഗ് ഓഫ് ചെയ്ത വിളംബര ജാഥയില്‍ ശ്രീ ടോം ജോസഫ്, ശ്രീമതി എല്‍സി,ശ്രീ പൗലോസ്, ശ്രീമതി പ്രിയ വിനോദ്, ശ്രീമതി ലിഷ , ശ്രീമതി രാധ രവീന്ദ്രന്‍, ശ്രീ അബ്ദുല്‍ അസീസ് മാടാല, ശ്രീ സംഷാദ്, ശ്രീ ഷൌക്കത്ത് കളിക്കൂടന്‍, ശ്രീ സി പി വര്‍ഗീസ്, ശ്രീമതി റിസാനത്ത് സലീം, ശ്രീ ഷബീര്‍ അഹമ്മദ് കെ എം, മാത്യു ഓലപ്പുരക്കല്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ നാസര്‍, വി എച്ച്എസ് സി പ്രിന്‍സിപ്പാള്‍ ശ്രീമതി അമ്പിളി രഞ്ജിത്ത്, ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ശ്രീമതി ജിജി ജേക്കബ്. എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍