ബത്തേരി സബ് ജില്ലാ ശാസ്ത്രോത്സവം ആരംഭിച്ചു.
പുല്‍പ്പള്ളി : ബത്തേരി സബ് ജില്ലാ ശാസ്ത്രോത്സവം കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാര് നിര്‍വ്വഹിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ സെയ്തലവി പതാക ഉയര്‍ത്തി. നാളത്തെ ശാസ്ത്രകാരന്മാരെയും ചിന്തകരേയും വളര്‍ത്തിയെടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ശാസ്ത്രമേളയിലൂടെ ഉണ്ടാകുന്നത്. ഓരോ വിദ്യാര്‍ത്ഥിയുടേയും ശാസ്ത്രാവബോധം വളര്‍ത്തി സമൂഹത്തിന് പകരാന്‍ ഉതകുന്ന വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യമാണെന്ന് ടി എസ് ദിലീപ്കുമാര് പറഞ്ഞു. 142 വിദ്യാലയങ്ങളില്‍ നിന്നായി നാലായിരത്തോളം പ്രതിഭകളാണ് രണ്ട് ദിവസമായി നടത്തുന്ന ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹികശാസ്ത്ര പ്രവൃത്തി പരിചയ-ഐ ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ചടങ്ങില്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി, പുല്പള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ ശോഭന പ്രസാദ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ. ആര്. രമേശ്, സണ്ണി തോമസ്, അജിത്ത് കുമാര്‍, മാനേജര്‍ കെ. ആര്. ജയറാം, വി.ജെ. കമലാക്ഷി, ഡോ. ടി. പി. പവിത്രന്, പി. കെ. റെജി, വി. ജി. കുഞ്ഞന്‍, അജയകുമാര്‍, എം എ. പൗലോസ്, ഷാജി പനച്ചിക്കല്‍, അനീഷാദേവി, കെ. പി. ഗോവിന്ദന്‍കുട്ടി, എന്‍. എന്‍. ചന്ദ്രബാബു, പി. ബി. ഹരിദാസ്, എം. വി. ബാബു എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. ആര്. ജയരാജ് സ്വാഗതവും ജോ. കണ്‍വീനര്‍ കെ. റാണി വര്‍ഗീസ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍