OPEN NEWSER

Sunday 28. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മദ്യലഹരിയില്‍ ബസ്സോടിച്ച  ഡ്രൈവര്‍ക്കെതിരെ കേസെടുത്തു; ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലുടനീളം പരിശോധന

  • Mananthavadi
25 Oct 2017

ജില്ലയില്‍ ബസ്സുകള്‍ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് കര്‍ശന പരിശോധന ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന.  ഇന്ന് നടന്ന പരിശോധനയില്‍ മാനന്തവാടി ബസ് സ്റ്റാന്റില്‍വെച്ച് മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി-നിരവില്‍പ്പുഴ റൂട്ടിലോടുന്ന ഹിന്ദുസ്ഥാന്‍ ബസ്സിലെ ഡ്രൈവറായ മൊതക്കര കപ്യാര്‍മലയില്‍ കെടി സുഭാഷി (37) നെതിരെയാണ് കേസ്സെടുത്തത്.  നിരവധി യാത്രക്കാരുമായി സഞ്ചരിക്കുന്ന ബസ്സുകളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് പോലീസിന്റെ ഈ നീക്കം. ജില്ലയില്‍ വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ സ്വകാര്യബസ്സുകളും, കെഎസ്ആര്‍ടിസി ബസ്സുകളും പരിശോധിച്ചു. കഴിഞ്ഞദിവസം മാനന്തവാടി നഗരത്തിലൂടെ മദ്യലഹരിയില്‍ ബസ്സോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യാത്രാ മധ്യേ നിരവധി വാഹനങ്ങള്‍ക്ക് ഇയ്യാള്‍ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവി അരുള്‍ ആര്‍ബി കൃഷ്ണയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പരിശോധന ഊര്‍ജ്ജിതമാക്കിയത്. പരിശോധന വരുംദിനങ്ങളിലും തുടരുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷന്‍
  • വയനാട് ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണന്‍ നയിക്കും
  • കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട: സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി; പുതുവത്സരത്തോടനുബന്ധിച്ച് പരിശോധന ശക്തം
  • വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്: ഖമര്‍ലൈല പ്രസിഡണ്ട്
  • അഞ്ജു ബാലന്‍ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു.
  • മൂപ്പൈനാട് പൂതാടി പഞ്ചായത്തുകളില്‍ ആന്റി ക്ലൈമാക്‌സ്
  • എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍.
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
  • പണിയ വിഭാഗത്തിലെ ആദ്യ നഗരസഭാ പിതാവ്; ഇനി വിശ്വനാഥന്റെ കല്‍പ്പറ്റ !
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം മുസ്ലിം ലീഗ് പങ്ക് വെക്കും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show