'സോഹാര്‍ 2017' നാഷണല്‍ സെമിനാര്‍
ബത്തേരി ഡോണ്‍ ബോസ്ക്കോ കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ അഭിമുഖ്യത്തില്‍ ബംഗളൂരു അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിഡ്സ്, കേരള പ്രെഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് എന്നിവരുടെ സഹകരണത്തോടെ 'സോഹാര്‍ 2017' നാഷണല്‍ സെമിനാര്‍ സംഘടിപ്പിക്കും. വാനിഷിങ് കളേഴ്സ് ഓഫ് ട്രൈബ്സ്,ലോസ്റ്റ് കള്‍ച്ചര്‍, ലോസ്റ്റ് നോളജ് എന്ന വിഷയത്തിലാണ് സെമിനാര്‍ നടക്കുക. വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖര്‍ ക്ലാസ്സുകള്‍ നയിക്കും. ഒക്ടോബര്‍ 27 വെള്ളിയാഴ്ച്ച ഡോണ്‍ ബോസ്ക്കോ കോളേജ് ഒഡിറ്റേറിയത്തില് വച്ച് നടക്കുന്ന ദേശീയ സെമിനാര്‍ സുല്ത്തന് ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9847003889
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍