സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 16 മുതല്‍ 22 വരെ
മുട്ടില്‍:സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 16 മുതല്‍ 22 വരെ മുട്ടില്‍ വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കും. സ്കൂള്‍ കലോത്സവ വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.എം.ഐ.ഷാനവാസ് എം.പി, എം.പി.വീരേന്ദ്രകുമാര്‍, ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ, സി.കെ.ശശീന്ദ്രന് എം.എല്‍.എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി, ഡബ്ല്യ.എം.ഒ. ജന.സെക്രട്ടറി എം.എ.മുഹമ്മദ് ജമാല്‍ മുഖ്യ രക്ഷാധികാരികളാണ്.സംഘാടക സമിതി ചെയര്‍മാനായി മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.നജീബ്, ജന കണ്‍വീനറായി സുല്‍ത്താന്‍ ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഇ സൈതലവി, ട്രഷററായി പി വി മൊയ്തു എന്നിവരെയും തെരഞ്ഞെടുത്തു.പി. എ ജലീല്‍, ബിനു മോള് ജോസ് കണ്‍വീനറും കെ മോളി, പി കെ സുമയ്യ, സാബിറ അബൂട്ടി ജോ.കണ്‍വീനറുമാണ്.സംഘാടക സമിതി യോഗത്തില്‍ പിടിഎ പ്രസിഡണ്ട് കെ എ മുജീബ് അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഷീജ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കലോത്സവ വിശദീകരണം സുല്‍ത്താന്‍ ബത്തേരി എ.ഇ.ഒ. ഇ സൈതലവി നടത്തി. സുല്‍ത്താന്‍ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ വത്സ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി സി അയ്യപ്പന്, എന്‍ ബി ഫൈസല്‍, കൃഷ്ണകുമാര്‍ അമ്മാത്തു വളപ്പില്‍, പൗലോസ്, എന്‍ കെ റഷീദ്, എ പി അഹമ്മദ്, കെ കെ ഹംസ, എം മുഹമ്മദ്, കെ മുഹമ്മദ് ഷാ, പി എ ജലീല്‍ പി പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍