കേരള റിപ്പോര്‍ട്ടേഴ്സ് മീഡിയ പേഴ്സണ്‍ യൂണിയന് വയനാട് ജില്ലാസമ്മേളനം സംഘടിപ്പിച്ചു
പുല്‍പ്പള്ളി: സത്യം ജനങ്ങളിലെത്തിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് വര്‍ത്ത മാനകാലത്ത് മാധ്യമങ്ങള്‍ നേരിടുന്നതെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍.പുല്‍പ്പള്ളിയില്‍ കേരള റിപ്പോര്‍ട്ടേഴ്സ് മീഡിയ പേഴ്സണ്‍ യൂണിയന് വയനാട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.കേരള റിപ്പോര്‍ട്ടേഴ്സ് മീഡിയ പേഴ്സണ്‍ യൂണിയന് ജില്ലാ പ്രസിഡന്റ് ബെന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു.പുല്‍പ്പള്ളി ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഐഡന്‍ന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മനു ഭരത് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി വി.സെയ്ത്,സി.ഡി ബാബു ആനന്ദന്,കെ.ആര് ജയരാജ്,കെ.ഡി ഷാജി ഭാസ്,സുരേഷ് ബാബു,ഇല്യാസ് മേപ്പാടി,സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍