ബൈക്കില്കടത്താന് ശ്രമിച്ച അരക്കിലോയോളം കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍
തൃശ്ശൂര്‍ ഇരിങ്ങാലക്കുട തുപ്രാട്ട് വീട്ടില്‍ സ്മൃതീഷ് (26) നെയാണ് ബത്തേരി എക്സൈസ് റേഞ്ച് സംഘവും, എക്സൈസ് ഇന്റലിജന്റ്സും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്നും കഞ്ചാവ് കടത്തുന്നതിനിടെ പുല്‍പ്പള്ളി പെരിക്കല്ലൂരില്വെച്ചാണ് ഇയാളെ പിടികൂടിയിത്. .ഇയാളില്‍ നിന്നും 450 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്, എക്സൈസ് ഇന്റലിജന്റ്സ് പ്രിവന്റീവ് ഓഫീസര്‍മാരായ ഗോപി, ബാബുരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിഷാദ്, ശശികുമാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍