സര്‍ഗാത്മക പ്രതിരോധം തീര്‍ത്ത് എസ്.എഫ്.ഐ ഡോണ്‍ ബോസ്കോ കോളേജ് സമരം
ബത്തേരി: കലാപരിപാടികള്‍ അവതരിപ്പിച്ചും ചിത്രം വരച്ചും വേറിട്ട പ്രതിരോധ വലയം തീര്‍ത്ത് ഡോണ്‍ ബോസ്കോ കോളേജില്‍ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തുന്ന സമരം അഞ്ചാം ദിവസം പിന്നിട്ടു.സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജിഷ്ണു വേണുഗോപാലിനെ അകാരണമായി പുറത്താക്കിയ നടപടി തിരുത്തി ജിഷ്ണുവിനെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് തയ്യാറാകണമെന്നും ക്യമ്പസിനകത്ത് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.സമരം ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ജിതൂഷ് ഉദ്ഘാടനം ചെയ്തു.എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷനായി.ലിജോ ജോണി,വി.നിഷാദ്,റിയാസ് ആനപ്പാറ,ടി.പി റിതു ശോഭ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍