'ക്രമം തെറ്റിയ പിരിയഡ്'പുസ്തകം പ്രകാശനം ചെയ്തു.
മാനന്തവാടി:സോപാനസംഗീതത്തിന്റെ യുവകുലപതി ഞരളത്ത് ഹരിഗോവിന്ദന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ ഷീമ മഞ്ചാന്റെ ആദ്യ പുസ്തകം 'ക്രമം തെറ്റിയ പിരിയഡ്'ന്റെ പ്രകാശന കര്‍മ്മം മാനന്തവാടി ബ്രഹ്മഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.ഞരളത്ത് ഹരിഗോവിന്ദന് ഇടയ്ക്ക കൊട്ടി അരങ്ങുണര്‍ത്തിയ വേദിയില്‍ വെച്ച് നടന്ന പ്രകാശന കര്‍മ്മത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.ഞരളത്ത് ഹരിഗോവിന്ദന് മലയാള മനോരമ ജില്ലാ ചീഫ് എഡിറ്റര്‍ രമേഷ് എഴുത്തച്ഛന് പുസ്തകം നല്‍കിയായിരുന്നു പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.മലയാളം അദ്ധ്യാപകനായ ചന്ദ്രന് മേവട പുസ്തക പരിചയം നടത്തി.കടവത്ത് മുഹമ്മദ്,ജയറാം സ്വാമി,ഷജില്‍ കുമാര്‍,ഷീമ മഞ്ചാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പാപ്പിറസ് ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍