മാനന്തവാടി സ്വദേശിയായ യുവതി വിദേശത്ത് വെച്ച് മരണപ്പെട്ടു
മാനന്തവാടി ചെന്നലായി പ്രണവം ശങ്കരന്റേയും പരേതയായ ലതയുടേയും മകളും, മനാമ കിംഗ് ഹമദ് ആശുപത്രി ജീവനക്കാരനും ബാലുശ്ശേരി സ്വദേശിയുമായ രജീഷിന്റെ ഭാര്യയുമായ പ്രിയ (34) ആണ് മരിച്ചത്. ഒന്നരമാസം മുമ്പ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് മനാമ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിയ കഴിഞ്ഞദിവസം മരിക്കുകയായിരുന്നു. അഭിനവ് സാരംഗ് (ഇന്ത്യന്‍ സ്ക്കൂള് എട്ടാംക്ലാസ് വിദ്യാര്‍ത്ഥി) ഏക മകനാണ്. പിതാവ് ശങ്കരന് മാനന്തവാടി പാറക്കല്‍ ടൂറിസ്റ്റ് ഹോം റിസപ്ഷനിസ്റ്റാണ്. ഇന്ന് രാത്രി കേരളത്തിലെത്തിക്കുന്ന മൃതദേഹം മറ്റ് ചടങ്ങുകള്‍ക്ക് ശേഷം നാളെ രാവിലെ ചെന്നലായിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍