പനമരം പഞ്ചായത്ത് തല പ്രൈമറി കലോത്സവം
മാനന്തവാടി ഉപജില്ല സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന പഞ്ചായത്ത് തല പ്രൈമറി കലോത്സവവും അറബിക് കലോത്സവും ഒക്ടോബര്‍ 25 ന് ബുധനാഴ്ച്ച വിളമ്പുകണ്ടം ജി.എല്‍.പി സ്കൂളില്‍ നടക്കും. പഞ്ചായത്തിലെ 11 വിദ്യാലയങ്ങളില്‍ നിന്നുമായി 29 ഇനങ്ങളില്‍ 200 ലധികം കുരുന്നുകള്‍ മാറ്റുരക്കുന്ന കലോത്സവം പനമരം പഞ്ചായത്ത് പ്രസിഡന്റ് സീന സാജന് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ എം.ആര്.ഗിരീഷ് അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍