ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 22 പേര്‍ക്ക് പരിക്ക്
തളിപ്പുഴ: ദേശീയപാത തളിപ്പുഴ പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റിക്ക് സമീപം ടൂറിസ്റ്റ് ബസ്സ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൈസൂര്‍ പെരിയപട്ടണയിലെ കെ.പി.എസ് ഹാരനല്ലി ഹൈസ്‌കൂളില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് വിദ്യാര്‍ത്ഥികളേയും കൊണ്ട് വിനോദയാത്ര പോയ സ്‌കൂള്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. സോണിയ (15), ഹന്ദന (14), ബാന്ധവ്യ (15), പ്രിയങ്ക (15), നിഖിത (15), നന്ദന (14), മോണിക്ക (15), ധനുഷ് (15), നൂതന്‍കുമാര്‍ (15), റീത്ത (15), കീര്‍ത്തി (15), യശ്വിനി (15), വിനോദ് (15), അനുഷ (15), പുഷ്പിത (14), ദയാനന്ത് (34), മഹാദേവ പ്രസാദ് (37), സുനിത (30), ശങ്കര്‍ (50), രാജന്‍ (72) ബിനീഷ് (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അല്‍പം സാരമുള്ള പരിക്കേറ്റ രാജനേയും, ബിനീഷിനേയും മേപ്പാടി വിംസിലേക്ക് മാറ്റി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍