നടപടി ക്രമങ്ങള്‍ പാലിക്കാതെ വിദേശ പൗരന്മാരെ താമസിപ്പിച്ചു; സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു
ഫോറിനേഴ്സ് ആക്ടും, ഫോറിനേഴ്സ് രജിസ്റ്ററേഷന് നിയമവും ലംഘിച്ച് വിദേശ പൗരന്മാരെ സ്ഥാപനത്തില്‍ അനധിക്യതമായി താമസിപ്പിച്ചതിന് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തു. കല്‍പ്പറ്റ ടൗണില്‍ പ്രവര്‍ത്തിച്ച് വരുന്ന പി.പി.എസ് റെസിഡന്‍സി എന്ന സ്ഥാപനത്തിനെതിരെയാണ് പോലീസ് ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുത്തത്. ഒക്ടോബര്‍ 12,17.എന്നീ തിയ്യതികളില്‍ മേല്‍ സ്ഥാപനത്തില്‍ വിദേശികളെ താമസിപ്പിച്ചുവെങ്കിലും ആയതിന്റെ വിവരങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട പോലീസ് അധികാരികളെ സി-ഫോം മുഖാന്തിരം അറിയിക്കണെമെന്ന നിയമ വ്യവസ്ഥ ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയതിട്ടുള്ളത്. വിദേശ പൗരന്മാരെ വീട്ടിലോ, മറ്റ് സ്ഥലങ്ങളിലോ താമസിപ്പിക്കുമ്പോള്‍ 24 മണിക്കൂറിനകം നിശ്ചിത ഫോമില്‍ ഫോറിനേഴ്സ് രജിസ്റ്ററേഷന് ഓഫീസറായ ജില്ലാ പോലീസ് മേധാവിയെ അറിയിക്കണമെന്നാണ് നിയമം. ജനങ്ങളുടെ സൗകര്യത്തിനായി ഇത് ഇന്റര്‍നെറ്റ് മുെേന ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ഡിപ്പര്‍ട്ട്മെന്റിന്റെ വെബ് സൈറ്റില്‍ (www.boi.gov.in) പ്രവേശിച്ച് ബന്ധപ്പെട്ട ഓഫീസുകളിലേക്ക് നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ ഇത് വക വെക്കാതെ വിദേശികളെ താമസിപ്പിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട് എന്തിങ്കിലും സംശയമുള്ളവര്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍