നരേന്ദ്ര മോദി സര്‍ക്കാരിന്റെ 'കൗണ്ട് ഡൗണ്‍' ആരംഭിച്ചു:സീതാറാം യെച്ചൂരി
കല്‍പ്പറ്റ:നരേന്ദ്ര മോദി സര്‍ക്കാരിന്റെ 'കൗണ്ട് ഡൗണ്‍' ആരംഭിച്ചതായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി പറഞ്ഞു. കല്‍പ്പറ്റയില്‍ സി.പി.ഐ.എം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി. മോദിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ രാജ്യത്തെ ജനങ്ങളാകെ അസംതൃപ്തരാണെന്നും മോദിസര്‍ക്കാരിനെതിരെ കര്‍ഷകരുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം പ്രക്ഷോഭം ശക്തമായി രാജ്യത്ത് ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം. എല്ലാ കാലത്തും ജനങ്ങള്‍ക്കെതിരെ നടക്കുന്ന തെറ്റായ നയങ്ങള്‍ക്കെതിരെ കേരളം ശക്തമായി മറുപടി നല്‍കാറുണ്ട്. മോഡി സര്‍ക്കാരിനെതിരെ നടക്കുന്ന ഈ കൗണ്ട് ഡൗണ്‍ പോരാട്ടവും നയിക്കുന്നത് കേരളമാണെന്നും അതിന് എല്ലാവിധപിന്തുണയും ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറി എം വേലായുധന് അധ്യക്ഷനായി. അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റ് അശോക് ധവ്ള, സി കെ ശശീന്ദ്രന് എംഎല്‍എ, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി എ മുഹമ്മദ്, കിസാന്‍ സഭാ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു. സിപിഐ എം കല്‍പ്പറ്റ ഏരിയസെക്രട്ടറി എം ഡി സെബാസ്റ്റിയന് സ്വാഗതവും എം മധു നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍