യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയത് ക്രൂരവും പൈശാചികവുമായ അടിച്ചമര്‍ത്തല്‍ ശ്രമം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിലും സഹായം ലഭ്യമാക്കുന്നതിലും ദുരന്തബാധിര്‍ക്കുള്ള സങ്കടങ്ങളും പ്രയാസങ്ങളും ഏറ്റെടുത്ത് അടിയന്തര പുനരധിവാസം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് നടത്തിയത് ക്രൂരവും പൈശാചികവുമായ അടിച്ചമര്‍ത്തല്‍ ശ്രമമാണെന്ന് അഡ്വ.ടി.സിദ്ധിഖ് എം എല്‍എ ആരോപിച്ചു. സമാധാനപരമായ മാര്‍ച്ച് നടത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നിര്‍ദാക്ഷണ്യം അക്രമം അഴിച്ചുവിട്ട പൊലീസ് പലരുടെയും തലക്കും മുഖത്തും നെഞ്ചിലും പുറത്തുമാണ് മര്‍ദ്ദനം നടത്തിയത്. കടയില്‍ കയറി മര്‍ദ്ദിച്ചും, നിലത്തു അടികൊണ്ട് വീണുകിടക്കുന്നവരെ വീണ്ടും ആക്രമിച്ചും പൊലീസ് നടത്തിയ നരനായാട്ട് മനുഷ്യാവകാശ ലംഘനവും പൊലീസ് ഭീകരതയുടെ പ്രതീകവുമായി മാറിയെന്നും ഈ അക്രമത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചൂരല്‍മല-മുണ്ടക്കൈ പുനരവധിവാസം സംബന്ധിച്ച് ഭൂമി പോലും ഏറ്റെടുക്കാന്‍ കഴിയാതെ 122 ദിവസമായിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും നിലനില്‍ക്കുന്ന ദുരന്തബാധിതരുടെയും പൊതുസമൂഹത്തിന്റെയും രോക്ഷത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന ഭരണകൂടത്തിന്റെ വ്യാമോഹം ഒരിക്കലും നടക്കില്ല. ഈ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ക്കെതിരെ വന്‍പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍