OPEN NEWSER

Sunday 01. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച 23.49 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

  • Kalpetta
30 Nov 2024

കമ്പളക്കാട്: വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച 23.49 ഗ്രാം എം.ഡി.എം.എ യുമായി കമ്പളക്കാട് സ്വദേശിയായ യുവാവ് പിടിയില്‍. കമ്പളക്കാട് ഒന്നാം മൈല്‍ കറുവ വീട്ടില്‍ കെ മുഹമ്മദ് നിസാമുദ്ധീന്‍ (25) നെയാണ് കമ്പളക്കാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കമ്പളക്കാട് ഒന്നാം മൈല്‍ ഉള്ള ഇയാളുടെ വീടിന്റെ കിടപ്പു മുറിയില്‍ നിന്നുമാണ് 23.49 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. അലുമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളില്‍ നിറച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. കൂടാതെ ഇത് തൂക്കുന്നതിനായുള്ള ഡിജിറ്റല്‍ ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. എം.ഡി.എം.എ യുടെ ഉറവിടത്തെക്കുറിച്ചും കൂട്ടു പ്രതികളെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എം. എ സന്തോഷ്, സബ് ഇന്‍സ്പെക്ടര്‍ എന്‍.വി ഹരീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ലഹരിക്കടത്തും ഉപയോഗവും വില്‍പ്പനയും തടയുന്നതിന് പരിശോധന കര്‍ശനമാക്കിയതായും ഇത്തരക്കാര്‍ക്കെതിരെ സ്വത്തു കണ്ടു കെട്ടുന്നതടക്കമുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു
  • വയനാട് ജില്ലയിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 194 പേര്‍
  • വെരുക്, കാട്ടുപന്നി എന്നിവയെ ഷോക്കേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന; മൂന്ന് പേര്‍ പിടിയില്‍.
  • കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.
  • തര്‍ക്കത്തിനിടെ തലക്കടിയേറ്റ് അയല്‍വാസി മരണപ്പെട്ട കേസില്‍ യുവാവിന് 5 വര്‍ഷം തടവ്
  • മഴ തീവ്രമാകുന്നതിന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം: മന്ത്രി ഒ ആര്‍ കേളു; ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; കോടനാട് പ്ലാന്റെഷന്‍ സ്ഥലത്ത് സ്വ
  • ചിറക്കരയില്‍ കാട്ടാനയുടെ വിളയാട്ടം ഭീതിയോടെ പ്രദേശവാസികള്‍
  • ജൂണ്‍ 2ന് സ്‌കൂളുകള്‍ തുറക്കാന്‍ എല്ലാം സജ്ജം; വയനാട് ജില്ലാതല പ്രവേശനോത്സവം കല്‍പ്പറ്റ ജിവിഎച്ച്എസ്എസില്‍
  • സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 2ന്, മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: മന്ത്രി വി.ശിവന്‍കുട്ടി
  • മഴ മുന്നറിയിപ്പില്‍ മാറ്റം, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show