OPEN NEWSER

Saturday 03. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് 15 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ

  • Keralam
29 Nov 2024

പാലക്കാട്: പാലക്കാട് ആലത്തൂരില്‍ കഞ്ചാവ് കടത്തിയ കേസില്‍ വയനാട്, മലപ്പുറം സ്വദേശികളായ യുവാക്കള്‍ക്ക് തടവും പിഴയും. ഒന്നാം പ്രതി ബത്തേരി, പഴുപ്പത്തൂര്‍, കൂട്ടുങ്ങല്‍ പറമ്പ് വീട്ടില്‍, അബ്ദുള്‍ ഖയ്യും (39),  രണ്ടാം  പ്രതി കല്‍പ്പറ്റ, ചുഴലി, മാമ്പറ്റ പറമ്പില്‍ വീട്, മുഹമ്മദ് ഷിനാസ് ( 28), മൂന്നാം പ്രതി  മലപ്പുറം, കൊണ്ടോട്ടി, ഏടാലം പറമ്പത്ത് ഹൗസ്, വാവ എന്ന ഷറഫുദ്ദീന്‍ (34),  എന്നിവര്‍ക്കാണ് പാലക്കാട് സെക്കന്‍ഡ് അഡിഷണല്‍ സെഷന്‍സ്  കോടതി ജഡ്ജ് ഡി. സുധീര്‍ ഡേവിഡ് 15 വര്‍ഷം കഠിന തടവും 1,00,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു  വര്‍ഷം കൂടി അധിക തടവും അനുഭവിക്കണം.

28.07.2021 തിയ്യതി പാലക്കാട് ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ വാഹനപരിശോധന നടത്തിവരവെയാണ്  കാറില്‍ യാത്രചെയ്യുകയായിരുന്ന ഒന്നും രണ്ടും പ്രതികളുടെ കൈവശം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയില്‍ ഉണങ്ങിയ 142.200 KG കഞ്ചാവ് കണ്ടെടുത്തത്.  അന്നത്തെ ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ജീഷ്‌മോന്‍ വര്‍ഗീസ് ,ഗ്രേഡ് എസ്‌ഐ പ്രശാന്ത്, സി പി ഒ മാരായ ജയന്‍ , സ്മിതേഷ്, ബ്ലെസന്‍ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
കേസിന്റെ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ ആലത്തൂര്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഗിരീഷ് , ഇന്‍സ്‌പെകടര്‍ എ.രമേശ് എന്നിവരായിരുന്നു. തുടര്‍ന്ന്, കേസ്സിന്റെ തുടരന്വേഷണത്തിലാണ്  മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയാണ്.ഇന്‍വെസ്റ്റിഗേഷനെ  സഹായിച്ചത് SI അബ്ദുള്‍ റഹ്‌മാന്‍, എഎസ്‌ഐബാബുപോള്‍ എന്നിവര്‍ ആയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ മനോജ് കുമാര്‍,  സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ ശ്രീനാഥ് വേണു  എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 45 സാക്ഷികളെ വിസ്തരിച്ച് 123 രേഖകള്‍ സമര്‍പ്പിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിയമസഭ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ
  • വാഹനാപകടം: യുവാവ് മരിച്ചു
  • മന്തട്ടിക്കുന്നിലെ വീട്ടില്‍ നിന്നും എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായ സംഭവം; ലഹരി നല്‍കിയയാള്‍ പിടിയില്‍
  • മധ്യവയസ്‌ക്കന്റെ കൊലപാതകം; ബന്ധു അറസ്റ്റില്‍
  • നവകേരളം സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാമിന് ജില്ലയില്‍ തുടക്കമായി
  • എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • ഡിജെ പാര്‍ട്ടിക്കിടെ കഞ്ചന്‍; മൂന്ന് പേര്‍ക്കെതിരെ കേസ്
  • മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ മധ്യവയസ്‌കനെ പട്ടിക കൊണ്ടൂ് അടിച്ചു കൊലപ്പെടുത്തി
  • കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സ്വര്‍ണകമ്മല്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശി പിടിയില്‍
  • ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പീഡനം: നിരവധി കേസിലുള്‍പ്പെട്ട മധ്യവയസ്‌കന്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show