നെന്മേനി പഞ്ചായത്തില്‍ കേരളോത്സവം ആരംഭിച്ചു
ബത്തേരി :നെന്മേനി ഗ്രാമ പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. ആദ്യ ഇനമായ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആനപ്പാറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തന്‍ ഉത്ഘാടനം ചെയ്തു.അത്ലറ്റിക്‌സ് മത്സരങ്ങള്‍ 1 ന് ഞായറാഴ്ച്ച ആനപ്പാറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഷട്ടില്‍ ടൂര്‍ണ്ണമെന്റ് ചുള്ളിയോട് വ്യാപാര ഭവന്‍ കോര്‍ട്ടിലും കബഡി മത്സരങ്ങള്‍ ചുള്ളിയോട് ഗാന്ധി സ്മാരക ക്ലബ്ബ് ഗ്രൗണ്ടിലും നടക്കും. ക്രിക്കറ്റ് മത്സരങ്ങള്‍ 2 ന് കോളിയാടി പഞ്ചായത്ത് സ്റ്റേഡിയത്തിലും നടക്കും .വടം വലി മത്സരം 6 ന് കൊമ്മാട് നവോദയ ക്ലബ്ബ് ഗ്രൗണ്ടിലും സാഹിത്യ മത്സരങ്ങള്‍ 6 നും കലാമത്സരങ്ങള്‍ 7, 8 തിയ്യതികളിലുമായി കോളിയാടിയില്‍ നടക്കും.
വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍,സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി,വി ടി ബേബി,സുജാത ഹരിദാസ്,മെമ്പര്‍മാരായ ഉഷ വേലായുധന്‍, കെ വി ശശി, ഷമീര്‍ ബാബു,ഷാജി കോട്ടയില്‍,ദീപ ബാബു, ജയലളിത വിജയന്‍,സെക്രട്ടറി എം ബി ലതിക,യു ബി മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍