ചികില്‍സ സഹായം തേടുന്നു

മാനന്തവാടി: മാനന്തവാടി ടൗണിലെ ബാര്‍ബര്‍ തൊഴിലാളിയായ പായോട് സ്വദേശി ഇ.പി.ശങ്കരന്‍ (42) ബിഡി രോഗം ബാധിച്ച് വലതുകാല്‍മുട്ടിന് താഴെ വെച്ച് മുറിച്ച് മാറ്റി വീട്ടില്‍ കഴിയുകയാണ്. ഭാര്യയും രണ്ട് പെണ്‍കുട്ടികളടങ്ങുന്ന ശങ്കരന്റെ കുടുംബം പായോട് വാടക വീട്ടിലാണ് കഴിയുന്നത്.ശങ്കരന്റെ ഭാര്യ വിട്ട് ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. രോഗം ബാധിച്ച് കാല്‍ മുറിച്ച് മാറ്റിയെങ്കിലും കാലിന് പഴുപ്പ് കൂടിവരികയാണ്.ഇതുകൊണ്ട് ശങ്കരന്റെ ഭാര്യക്ക് ജോലിക്ക് പോകാന്‍ കഴിയത്തത് സാഹചര്യമാണ്.കുടുംബ ജീവിതം മുമ്പേട്ട് കൊണ്ടു പോകുന്നതിനും ശങ്കരന്റെ തുടര്‍ ചികില്‍സയക്കും വേണ്ടി ജനപ്രതിനിധികളും പൗരാവലിയുടെയും നേതൃത്വത്തില്‍ ജനകീയ കമ്മറ്റി രൂപികരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുയാണ്.ശങ്കരന്റെ തുടര്‍ ചികില്‍സയക്കും കുടുംബത്തിന്റെ സുരക്ഷയ്ക്കും ധനസഹായം എത്തിക്കുന്നതിന് വേണ്ടി. മാനന്തവാടി കാനറ ബാങ്ക് ശാഖയി ശങ്കരന്‍ ചികില്‍സ സഹായ കമ്മറ്റി, 0248101022527,IFS കോഡ് CNRB 0000248 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടന്ന് ചികിത്സ സഹായ കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ചെയര്‍മാന്‍ കെ.കെ അംബുജാക്ഷി എടവക ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ കണ്‍വീനര്‍ വിനോദ് തോട്ടത്തില്‍ യു.വി ബിജു വിജയന്‍തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍