തെറ്റ് റോഡ് വാഹനാപകടം: 2 കുട്ടികളടക്കം 25 പേര്‍ ഇതുവരെ ചികിത്സ തേടി;ആരുടേയും നില ഗുരുതരമല്ല
മാനന്തവാടി: തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഇതുവരെ 2 കുട്ടികളടക്കം 25 പേര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന പ്രാഥമിക വിവരം. ആശുപത്രിയിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരോടും, ജീവനക്കാരോടും ആശുപത്രിയിലെത്താന്‍ മന്ത്രി ഒആര്‍ കേളു നിര്‍ദേശിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി ഡിഎംഒ ഡോ. ദിനീഷ് അറിയിച്ചു.
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ്സാണ് രാവിലെ ആറ് മണിയോടെ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് വിലങ്ങനെയായി മറിയുകയായിരുന്നു. ബസ്സില്‍ അന്‍പതിലധികം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. തിരുനെല്ലി പോലീസ്, അഗ്‌നി രക്ഷാ സേന, നാട്ടുകാര്‍ സംയുക്തമായി പരിശ്രമിച്ച് ബസ് ഒരു ഭാഗത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍