'പെരുമഴയിലെ ഒറ്റ മഴത്തുള്ളി' നോവല്‍പ്രകാശനം ചെയ്തു
ഷാര്‍ജ: കല്‍പ്പറ്റ സ്വദേശിനി ഷിജി ഗിരി എഴുതിയ 'പെരുമഴയിലെ ഒറ്റ മഴത്തുള്ളി' നോവല്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്തു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.പി.കെ വേങ്ങര പുസ്തക പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചു. ഷിജി ഗിരിയുടെ ഭര്‍ത്താവ് ഗിരീഷ് ദേവദാസ് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനായ പ്രവീണ്‍ പാലക്കീല്‍ പുസ്തക പരിചയം നടത്തി. ഗീതാമോഹന്‍, ബഷീര്‍ തിക്കോടി പ്രവാസി വയനാട് ചെയര്‍മാന്‍ സുനീര്‍ ഉസ്മാന്‍, സത്യന്‍ ആര്‍ട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചിരന്തന പബ്ലിക്കേഷന്റെ പുന്നക്കന്‍ മുഹമ്മദലി മോഡറേറ്റര്‍ ആയിരുന്നു. ചിരന്തന പബ്ലിക്കേഷന്‍ ആണ് പുസ്തകത്തിന്റെ പ്രസാദകര്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍