ഒഐസിസി കുവൈറ്റ് വയനാട് കുടുംബ സംഗമം നടത്തി
കുവൈറ്റ്: പ്രിയങ്ക ഗാന്ധിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഒഐസിസി കുവൈറ്റ് വയനാട് കുടുംബ സംഗമം സംഘടിപ്പിച്ചു. ഒഐസിസി കുവൈറ്റ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി, അലക്‌സ് മാനന്തവാടി അധ്യക്ഷത വഹിച്ചു. വയനാട്ടിലുള്ള ഓരോ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും വോട്ട് അഭ്യര്‍ത്ഥിച്ചു. ജനാധിപത്യ മതേതരത്വ അഖണ്ഡ ഇന്ത്യയുടെ നിലനില്‍പ്പിനു വേണ്ടി ഓരോ വോട്ടുകളും കയ്യടയാളത്തില്‍ രേഖപ്പെടുത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
കുടുംബ സംഗമത്തില്‍ ജസ്റ്റിന്‍ പാടിച്ചിറ സ്വാഗതം ചെയ്തു, സിബി എള്ളില്‍ വയനാട്, എബി പുല്‍പ്പള്ളി,അസൈനാര്‍ വയനാട്, സാബു അമ്പലവയല്‍, ഷാജി കുറുക്കന്‍ മൂല, മനു ബത്തേരി, ഷിജി മാണി, ജിനു കാട്ടിക്കുളം , അഞ്ചു ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, കെപിസിസി നിയോഗിച്ച പ്രിയദര്‍ശിനി ബുക്ക് സ്റ്റാളിന്റെ കുവൈറ്റ് കോഡിനേറ്ററായ മാണി കെ.ചാക്കോ നന്ദി പറയുകയും ചെയ്തു, തുടര്‍ന്ന് ഗാനമേളയോടു കൂടി യോഗം അവസാനിച്ചു,
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
n4i3t6