മുനമ്പം വഖഫ് ഭൂമി പ്രശ്‌നം; ആരെയും ഇറക്കിവിടില്ല ആശങ്കയും വേണ്ട: ബിനോയ് വിശ്വം
മാനന്തവാടി: മുനമ്പം വഖഫ് ഭൂമിപ്രശ്‌നത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടന്നും ആരെയും ഇറക്കിവിടില്ലെന്നും വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രിയാണ് യോഗം വിളിച്ചിരിക്കുന്നത്. മുനമ്പത്തെ കുടുംബങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സിപിഐ ജനങ്ങള്‍ക്ക് ഒപ്പം ഉണ്ടന്നും ബിനോയ് വിശ്വം പറഞ്ഞു.
മുണ്ടകൈയില്‍ പഴകിയ അരി വിതരണം ചെയ്തതില്‍ സര്‍ക്കാരിനോ റവന്യു വകുപ്പിനോ വിഴ്ച സംഭവിച്ചിട്ടില്ല. ഉന്നത സര്‍ക്കാര്‍ ജീവനക്കാര്‍ വന്‍കിടഹോട്ടലുകളില്‍ താമസിച്ചതിനെ അനുകൂലിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞ്.തെറ്റ് കണ്ടാല്‍ തെറ്റാന്ന് പറയാനുള്ള ആര്‍ജവം സിപിഐക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.സി പി എം നേതാവ് കെ.വി മോഹനനെയും അദ്ദേഹം സന്ദര്‍ശിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍