കേരളത്തിലെ കോണ്‍ഗ്രസിന്റേത് ബിജെപി യുടെ തോളില്‍ കയ്യിടുന്ന പുഴുവരിച്ച രാഷ്ട്രീയം: ബിനോയ് വിശ്വം
മാനന്തവാടി: ബിജെപി യുടെ തോളില്‍ കയ്യിടുന്ന പുഴുവരിച്ച രാഷ്ട്രീയമാണ് കേരളത്തിലെ കോണ്‍ഗ്രസ് കയ്യാളുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. മാനന്തവാടിയില്‍ മാധ്യമ പ്രവര്‍ത്തകരേട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.വയനാട്ടില്‍ ഭക്ഷ്യക്കിറ്റ് വി വിതരണം ചെയ്യുന്ന കുതന്ത്രത്തിലൂടെയും പാലക്കാട് അത് ട്രോളി ബാഗിലൂടെയുള്ള കള്ളപ്പണത്തിലൂടെയും പുറത്തു വന്നു.ചേലക്കരയില്‍ ആകട്ടെ അത് അസത്യപ്രചാര വേലകളുടെ മാര്‍ഗ്ഗം പിന്‍പറ്റുകയും ചെയ്യുന്നു.ബിജെപി യെ ഭയപ്പെട്ട് ലീഗിനെ കൊടി പിടിക്കാന്‍ അനുവദിക്കാതിരുന്ന കോണ്‍ഗ്രസ് ബാബരി മസ്ജിദ് പൊളിക്കാന്‍ കൂട്ട് നിന്ന പാര്‍ട്ടിയാണെന്ന കാര്യം മുസ്ലിം സമൂഹം മറന്നിട്ടില്ല.മുനമ്പത്തും ന്യൂന പക്ഷങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ബിജെപി യും കോണ്‍ഗ്രസും ഒരുമിച്ചാണ് തന്ത്രങ്ങള്‍ മെനയുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ഇന്ത്യയിലാകമാനം ന്യൂന പക്ഷ അവകാശ സംരക്ഷണത്തിന് സമരം ചെയ്യുന്ന ഇടത് പക്ഷം കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വഞ്ചന കള്‍ തുറന്നു കാട്ടാറുണ്ട്.ബിജെപി യില്‍ രക്ഷകരെ തേടുന്ന ന്യൂനപക്ഷ അധ്യക്ഷന്‍മാര്‍ ആര്‍ എസ് എസിന്റെ സൈദ്ധാന്തികനായ ഗോള്‍ വാള്‍ക്കറുടെ വിചാര ധാര വായിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതില്‍ പറയുന്നത് രാഷ്ട്രത്തിന്റെ ഒന്നാമത്തെ ആഭ്യന്തര ശത്രുക്കള്‍ മുസ്ലിംകളും രണ്ടാമത് ക്രിസ്ത്യാനികളും മൂന്നാമത് കമ്മ്യൂണിസ്റ്റ്കാരും ആണെന്നാണ്.ഇത്തരം കാഴ്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തുന്ന ബിജെപിയുമായി ചങ്ങാത്തം കൂടുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളയാ വി.കെ.ശശിധരന്‍, എം.റെജിഷ്, നിഖില്‍ പത്മനഭന്‍, ശോഭരാജന്‍ എന്നിവരും ഉണ്ടയിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍