'ഡെറിഗോ 2017' നേതൃപരിശീലന ക്യാമ്പിന് തുടക്കമായി
ബത്തേരി:എം.എസ്.എഫ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഡെറിഗോ 2017' നേതൃ പരിശീലന ക്യാമ്പിന് തുടക്കമായി.വിവിധ പഞ്ചായത്തുകളില്‍ നിന്നും ശാഖകളില്‍ നിന്നുമായി മുന്നൂറോളം പ്രവര്‍ത്തകര്‍ ക്യമ്പില്‍ പങ്കെടുത്തു.മുസ്ലിം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ടി.മുഹമ്മദ് സാഹിബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നിയോജകമണ്ഡലം പ്രസിഡന്റ് മുനവ്വര്‍ അലി സാദത്ത് അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി നൂറുദ്ദീന്‍ സാഹിബ്, നിയോജകമണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി എം എ ഹസൈനാര്‍ സാഹിബ്, മുസ് ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി കെ അഹമ്മദ്കുട്ടി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ആരിഫ്, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ആരിഫ് തണലോട്ട്, ഷബീര്‍ അഹമ്മദ്, ഷഹബാസ് അബലവയല്‍, റിയാസ് കല്ലുവയല്‍, ജലീല്‍ ഇ പി, ജംഷീദ് വേങ്ങൂര്‍, ഷിബിലി നിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. സി എച്ച് കലാവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. അഷ്കര്‍ കെ.പി, വി എം അബൂബക്കര്‍, സി കെ മുസ്ഥഫ, ഹംസക്കുട്ടി, സമദ് കണ്ണിയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. എം എസ് എഫ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അജ്മല്‍ വകേരി സ്വാഗതവും ട്രഷറര്‍ നിസാര്‍ കരടിപ്പാറ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍