കുടിയേറ്റ മേഖലയ്ക്ക് ആവേശമായി വോളിബോള്‍ മത്സരം
പുല്‍പ്പള്ളിയില്‍ ഉദയ വായനശാലയുടെ നേതൃത്വത്തില്‍ നടത്തിയ അഖില വയനാട് വോളിബോള്‍ ടൂര്‍ണ്ണമെന്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വോളിബോളിനെ സജീവമാക്കുക, പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.ടൂര്‍ണ്ണമെന്റ് പഞ്ചായത്ത് അംഗം സി.പി വിന്‍സന്റ് ഉദ്ഘാടനം ചെയ്തു.സജു പി.അബ്രഹം അദ്ധ്യക്ഷത വഹിച്ചു.എന്‍.എം ജോസ്,സജി സി.പി ചെങ്ങനാമഠത്തില്‍,അഡ്വ.വിനു മാത്യ കുന്നേല്‍, ഹരിദാസ്.പി, കെ.എല്‍ നിഷാദ് ഷാജി, മാത്യു.പി, രമേശന്, രേവതി, നിഷാദ്,സാജു കൊച്ചുകുടി,കെ.കെ ചന്ദ്രബാബു,ഡിവന്‍സ് പൗലോസ്,തങ്കച്ചന് ഇടപ്പാറ,വിനോദ്,ബാബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍