സ്വീകരണം നല്കി
പുല്‍പ്പള്ളി:വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയില്‍ പുല്‍പ്പള്ളിയിലെ വിവിധ സ്ക്കൂളുകളില്‍ നിന്ന് വിജയം നേടിയ വിദ്യാര്‍ത്ഥികളെയും പരിശീലനം നല്കിയ സ്പോര്‍ട്സ് അക്കാദമി പരിശീലകരെയും വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.പരിപാടി ഗ്രാപഞ്ചായത്ത് അംഗ സി.പി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. ജോസഫ് അധ്യക്ഷത വഹിച്ചു.സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് തട്ടാംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.സി.പി സജി.ജോസ് പ്രകാശ്,സി.ഡി. ബാബു,പി.എ ഡിവന്‍സ്,ജോണ്സണ് വിരിപ്പാമറ്റം,ജോണ്സണ് തോട്ടിയില്‍,റിയ ടോമി,വിഷ്ണു രാജന്, ക്ലിന്‍സ് സോജന്, റോബിന് ലോറന്‍സ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍