എം.എസ്.എഫ് നിശാക്യാമ്പ് നടത്തി
പനമരം പഞ്ചായത്തിലെ മാനാഞ്ചിറ എം.എസ്.എഫ് ശാഖയുടെ നേതൃത്വത്തില്‍ നിശാക്യാമ്പ് നടത്തി.ക്യാമ്പിന്റെ ഉദ്ഘാടനം പനമരം പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സി.പി ലത്തീഫ് നിര്‍വ്വഹിച്ചു.യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി അഹമ്മദ് മാസ്റ്റര്‍,എം.എസ്.എഫ് ജില്ലാ സെക്രട്ടറി മുനീര്‍ വടകര എന്നിവര്‍ ക്ലാസെടുത്തു. മാനാഞ്ചിറ ശാഖ ലീഗ് വൈസ് പ്രസിഡന്റ് എന്‍. മമ്മു അധ്യക്ഷതവഹിച്ചു.ജാഫര്‍ മാസ്റ്റര്‍,നൗഫല്‍ തേറ്റമല,ചക്കര അബ്ദുള്ള ഹാജി,മുല്ല മൊയ്തു, പിലാക്കണ്ടി ഇബ്രാഹിം,പിലാക്കണ്ടി യൂസുഫ്,നൗഫല്‍ ഗസ്സാലി അബ്ദു സമദ് ദാരിമി,ഷംനാസ് ഇറമ്പയില്‍ ,സിറാജ് കാട്ടകത്ത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍