ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം തടയും: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം ഇന്ത്യന്‍ മതേതര സമൂഹം ഒന്നടങ്കം തടയുമെന്ന് അഡ്വ.ടി സിദ്ദിഖ് എംഎല്‍എ. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കല്‍പ്പറ്റ നിയോജകമണ്ഡലം ദളിത് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടേയും മതേതരത്വത്തിന്റെയും കാവലാളായി പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും കൂടി ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പ്രിയങ്ക ഗാന്ധിയുടെതിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ദളിത് കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ ദളിത് സമൂഹം ഒന്നടങ്കം ആരയും തലയും മുറുക്കി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് സംഗമത്തില്‍ പ്രസംഗിച്ച നേതാക്കള്‍ പറഞ്ഞു.ദളിത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡണ്ട് വി കെ ശശി അധ്യക്ഷത വഹിച്ചു. യോഗത്തിന് കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍സന്‍ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
ദളിത് സമൂഹം പിണറായിസര്‍ക്കാരിനെതിരെയും ബിജെപി സര്‍ക്കാരിനെതിരെയും തയ്യാറാക്കിയ കുറ്റപത്രം നിയോജകമണ്ഡലം കണ്‍വീനര്‍ പി.പി. ആലി പ്രകാശനം ചെയ്തു.
പോണ്ടിച്ചേരി മുന്‍ എസ് സി എസ് ടി വകുപ്പ് മന്ത്രി
കന്ധസ്വാമി, ടി.ജെ ഐസക്, അജിത്ത് മാട്ടൂല്‍ , ഗോഗുല്‍ ദാസ് കോട്ടയില്‍, എ. രാംകുമാര്‍, ആര്‍ രാമചന്ദ്രന്‍, ആര്‍ രാജന്‍, എം രാഘവന്‍, ശ്രീജ ബാബു, രാജാറാണി, ബാലന്‍, കെ.അനീഷ്, വിനോദ് ടി തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
