വയനാട് ജില്ല ശാസ്ത്ര മേളയില്‍ സി.വി രതീഷിന് മികച്ച വിജയം

പെരിക്കല്ലൂര്‍: ബത്തേരി മൂലങ്കാവ് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേളയില്‍ ടീച്ചിംഗ് എയിഡ് നിര്‍മാണത്തില്‍ പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് അധ്യാപകനായ സി.വി രതീഷിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. തുടര്‍ച്ചയായി മൂന്നുവര്‍ഷം സബ്ജില്ലയില്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ എച്ച്.എസ് വിഭാഗത്തിന് ഓവര്‍ ഓള്‍ ലഭിക്കാനുള്ള കാരണം രതീഷിന്റെ നേതൃത്വമായിരുന്നു. കഴിഞ്ഞ വര്‍ഷം സാമൂഹ്യ ശാസ്ത്രമേളയില്‍ സംസ്ഥാനതലത്തില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിരുന്നു. ഈ വര്‍ഷവും കുട്ടികളെ സംസ്ഥാനതല മത്സരത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ജില്ലയിലെ ക്ലസ്റ്റര്‍ മീറ്റിംഗുകളിലെ അധ്യാപക പരിശീലകന്‍ കൂടിയാണ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍