കേരളത്തിലെ ജനങ്ങളെ ചൂഷണം ചെയ്യരുത്; ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് കത്തെഴുതി ആംആദ്മി പാര്‍ട്ടി; സമരത്തിന് ഇറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് സമര്‍പ്പിച്ച വൈദ്യുതി നിരക്ക് വര്‍ധന അപേക്ഷ അംഗീകരിച്ചതില്‍ എതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച് ആംആദ്മി പാര്‍ട്ടി കേരള. ഈ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് കത്തെഴുതിയതായി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. വിനോദ് മാത്യു വില്‍സണ്‍ അറിയിച്ചു.നാല് ജില്ലകളില്‍ നടന്ന പൊതു തെളിവെടുപ്പില്‍ ആയിരക്കണക്കിന് ജനങ്ങള്‍ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ തങ്ങളുടെ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തി. നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് മേല്‍ കൂടി ഇത്രയും വലിയ ഭാരം ചുമത്തുന്നത് അംഗീകരിക്കാന്‍ ആവില്ല. കെഎസ്ഇബികൂടുതല്‍ കാര്യക്ഷമത പുലര്‍ത്തിയാല്‍ തികച്ചും സൗജന്യമായി വൈദ്യുതി നല്‍കാനും കഴിയുമെന്ന പഠനങ്ങള്‍ ഉണ്ടായിരിക്കെ, നിരക്ക് വര്‍ധനവിന് അനുമതി നല്‍കിയ കെഎസ്ഇആര്‍സിയുടെ തീരുമാനത്തില്‍ ആംആദ്മി പാര്‍ട്ടി കേരള പ്രതിഷേധം രേഖപ്പെടുത്തി.
പൊതു ജനങ്ങളുടെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ടാണ് കെഎസ്ഇആര്‍സി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഉള്ള തീരുമാനം എടുത്തത്. അത് പിന്‍വലിക്കണം. സൗജന്യ വൈദ്യുതി നല്‍കാവുന്ന സ്ഥിതിയിലുള്ളത് കെഎസ്ഇബി കൃത്യമായ സാമ്പത്തിക മാനേജ്‌മെന്റിലൂടെ ബോര്‍ഡിന് ചെലവുകള്‍ വെട്ടിക്കുറച്ച് സൗജന്യ വൈദ്യുതി നല്‍കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രധാന്യം പൊതുജനങ്ങളുടെ ക്ഷേമത്തിന് ആയിരിക്കണം.കെഎസ്ഇബിയ്ക്ക് പ്രാഥമിക ലക്ഷ്യം ജനക്ഷേമവും ആക്‌സസിബിലിറ്റിയും ഉറപ്പാക്കുക ആയിരിക്കണം, വന്‍ വരുമാന വര്‍ദ്ധനയല്ല.
കെഎസ്ഇആര്‍സി ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചില്ലെങ്കില്‍, ആംആദ്മി പാര്‍ട്ടി കേരള സമരത്തിന് ഇറങ്ങുമെന്ന് അഡ്വ. വിനോദ് വില്‍സന്‍ മാത്യു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍