പനമരം ടൗണിലെ വ്യാപാരിയെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

പനമരം: പനമരം ഹൈസ്‌കൂള്‍ റോഡില്‍ പലചരക്ക് കച്ചവടം നടത്തുന്ന അനില്‍കുമാറിനെ ആക്രമിച്ച കേസില്‍ രണ്ടുപേരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. ചിക്കലൂര്‍ സ്വദേശി വിഷ്ണു (20), പുഞ്ചവയല്‍ സ്വദേശി അനീഷ് (23) എന്നിവരെയാണ് പനമരം സബ് ഇന്‍സ്‌പെക്ടര്‍ റസാക്ക് എം.കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പ്രതികളെക്കുറിച്ച് യാതൊരു സൂചനകള്‍ ലഭിച്ചിട്ടില്ലാതിരിന്നിട്ടും സിസിടിവി ക്യാമറകള്‍ പരിശോധിച്ചും സ്‌കൂള്‍ പരിസരത്ത് വൈകുന്നേര സമയങ്ങളില്‍ വരാറുള്ളവരെ കേന്ദ്രീകരിച്ചുമുള്ള അന്വേഷണത്തി ലാണ് പ്രതികളെ രണ്ടു ദിവസത്തിനകം പിടികൂടാന്‍ കഴിഞ്ഞത്. ഉന്നതി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവിനെ തരുവണയില്‍ നിന്നും അനീഷിനെ കൂടോത്തുമ്മല്‍ വെച്ചുമാണ് കസ്റ്റഡിയില്‍ എടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍