കടന്നലിന്റെ കുത്തേറ്റ് ഒമ്പതോളം പേര്‍ക്ക് പരിക്ക്

പൊഴുത: വയനാട് പൊഴുതന നാലാം നമ്പറില്‍ കടന്നല്‍ കുത്തേറ്റ് ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റു. രാവിലെ ജോലിക്ക് പോവുകയായിരുന്ന പ്രദേശവാസിയായ ഗോപാലനെ (49)യാണ് ആദ്യം കടന്നല്‍ ആക്രമിച്ചത്. ശേഷം അതുവഴി വന്ന സ്‌കൂള്‍ ജീപ്പ് ഡ്രൈവറായ ആബിദിനും (41), ഹമീദിനും (59) കുത്തേല്‍ക്കുകയായിരുന്നു. ആബിദിനെ രക്ഷിക്കാന്‍ എത്തിയ പ്രദേശവാസികളെയും കടന്നല്‍ ആക്രമിച്ചു. പരിക്കേറ്റവരെ ആദ്യം പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലും ശേഷം ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവര്‍ മൂന്നു പേരും അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍