ജനാധിപത്യ മൂല്യങ്ങള്‍ തമസ്‌കരിക്കപ്പെടുമ്പോള്‍ ഗാന്ധിജയന്തിയുടെ പ്രസക്തി ഏറിവരുന്നു: കെ സുധാകരന്‍
തിരുനെല്ലി: ഗാന്ധിജയന്തിദിനത്തില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ തിരുനെല്ലി പഞ്ചായത്തിലെ 45 നമ്പര്‍ ബൂത്തില്‍ അനന്തോത്ത് ഗ്രാമത്തില്‍ ഗാന്ധിജയന്തി ആഘോഷത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് ഉല്‍ഘോഷിച്ച മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടുകളും ആശയങ്ങളും ഏറെ കാലികപ്രസക്തമാകുന്ന ഇന്നുകളില്‍ ഗാന്ധിജയന്തിയുടെ പ്രസക്തി ഏറുകയാണെന്ന് അദ്ധേഹം പറഞ്ഞു. അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഇന്ത്യയുടെ ബഹുസ്വരതയും ഇന്ത്യന്‍ ജനാധിപത്യവും ഇന്ത്യന്‍ മതേതരത്വവും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല കോണ്‍ഗ്രസിന്. സ്വാതന്ത്ര്യത്തിനു വേണ്ടിയും സ്വാതന്ത്ര്യാനന്തര ഭാരതത്തിനു വേണ്ടിയും കോണ്‍ഗ്രസ് നിരവധിയായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുടെ അധ്യക്ഷനായി 100 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാത്മാഗാന്ധി അവരോധിക്കപ്പെട്ടതിന്റെ ആഘോഷങ്ങളാണ് ഇന്ന് കേരളത്തിലെ ഗ്രാമങ്ങളില്‍നടക്കുന്നത്. ഇന്ത്യയില്‍ അധികാരസ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതിന് വേണ്ടിയും ചില ഉത്തരവാദിത്തപ്പെട്ടവര്‍ അവരുടെ സ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ടിയും മതേതരത്വം വില്‍പ്പന നടത്തുകയാണ്. ജനാധിപത്യ മൂല്യങ്ങള്‍ തമസ്‌കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തിയേറുന്നു എന്നതുകൊണ്ട് തന്നെയാണ് ഗാന്ധിജയന്തി ഇത്തരത്തില്‍ ആഘോഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നും അദ്ധേഹം പറഞ്ഞു.
വളര്‍ന്നുവരുന്ന തലമുറയ്ക്ക്ഗാന്ധിയന്‍ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും സ്വാംശീകരിക്കാന്‍ സാധിക്കണമെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ആവശ്യപ്പെട്ടു. സമ്മേളനം കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ എം നിശാന്ത് അധ്യക്ഷത വഹിച്ചു പി കെ ജയലക്ഷ്മി ഡോക്ടര്‍ സരിന്‍ അഡ്വക്കറ്റ് എന്‍ കെ വര്‍ഗീസ് പി വി ജോര്‍ജ് ശ്രീകാന്ത് പട്ടയന്‍ നാരായണ വാര്യര്‍ ഈ ഐ ശങ്കരന്‍ സതീഷ് കുമാര്‍ ഷിനോജ് കെ വി റഷീദ് തൃശലേരി .ശശി തോല്‍പ്പെട്ടി സുനില്‍ ആലിക്കല്‍ കെ ജി ഗിരിജ മോഹന്‍ ദാസ് രാമകൃഷ്ണന്‍ വി വി രാമകൃഷ്ണന്‍തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
00lzc7