തുണിക്കടയില്‍ കയറി ജീവനക്കാരിയുടെ പണം അപഹരിച്ച യുവതി പിടിയില്‍
കേണിച്ചിറ: തുണിക്കടയില്‍ കയറി ജീവനക്കാരിയുടെ പണം അപഹരിച്ച യുവതി പിടിയില്‍. ബത്തേരി നെന്മേനി മലങ്കര അറക്കല്‍ വീട്ടില്‍ മുംതാസ്(22)നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. 28-09-2024 തീയതി കേണിച്ചിറ ടൗണിലുള്ള ടെക്‌സ്‌റ്റൈല്‍ ഷോപ്പിലും മെഡിക്കല്‍ ഷോപ്പിലും അടിവസ്ത്രത്തിന്റെ കുടുക്കു പൊട്ടി പോയി എന്നും അത് ശരിയാക്കുന്നതിനു സൗകര്യം ചെയ്തു തരണം എന്നും പറഞ്ഞ് ഇവര്‍ കുട്ടിയുമായി കടകളില്‍ കയറിയിരുന്നു. തുടര്‍ന്ന് ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ ജീവനക്കാരി ലോണ്‍ അടയ്ക്കാന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 9000 രൂപ ഇവര്‍ കടയ്ക്കുള്ളില്‍ നിന്നും കവര്‍ച്ച ചെയ്തു കൊണ്ടുപോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലാവുന്നത്. കടയിലെ സി.സി.ടിവി ദൃശ്യങ്ങളും അവര്‍ ടൗണില്‍ ബസ്സില്‍ വന്നിറങ്ങിയ ദൃശ്യങ്ങളും ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതി സമാന രീതിയില്‍ വയനാട് ജില്ലയില്‍ പലയിടത്തും കവര്‍ച്ച ചെയ്തതായി സംശയിക്കുന്നുണ്ട്. കടകളില്‍ കുട്ടിയുമായി കയറി വസ്ത്രത്തിലെ കുടുക്കു പൊട്ടിപ്പോയെന്നും ആയത് ശരിയാക്കുന്നതിന് സൗകര്യം ചെയ്തു തരണം എന്നും അഭ്യര്‍ത്ഥിച്ച് കടയ്ക്കുള്ളില്‍ പ്രവേശിച്ച് കടയിലെ ജീവനക്കാര്‍ കടയില്‍ സൂക്ഷിച്ചിരിക്കുന്ന ബാഗുകളില്‍ നിന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച് കടന്നുകളയുന്നതാണ് യുവതിയുടെ രീതി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍